
ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപവുമായി ലുലു
ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്. ഷോപ്പിങ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം, ലോജിസ്റ്റിക്സ് സെന്റർ എന്നിവയുടെ നിർമാണത്തിനായാണ് നിക്ഷേപമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. ‘വൈബ്രന്റ് ഗുജറാത്തി’ന്റെ ഭാഗമായി അഹമ്മദാബാദിൽ നടന്ന ഇന്ത്യ-യു.എ.ഇ ബിസിനസ് സമ്മിറ്റിലായിരുന്നു ലുലു ഗ്രൂപ് ചെയർമാന്റെ പ്രഖ്യാപനം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, യു.എ.ഇ വിദേശ വാണിജ്യ മന്ത്രി ഡോ.താനി അഹമ്മദ് അൽ സുയൂദി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ…