
ഗാസ്സയിൽ 400 ടൺ ഭക്ഷണമെത്തിച്ച് യു.എ.ഇ
യുദ്ധത്താൽ ദുരിതത്തിലായ ഗാസൻ ജനതക്ക് സഹായവുമായി 400 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് യു.എ.ഇ. പട്ടിണിയുടെ വക്കിലെത്തിയ വടക്കൻ ഗാസയിലേക്കാണ് പ്രധാനമായും സഹായം എത്തിച്ചിട്ടുള്ളത്. അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ് എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 1.2ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇതിൽ ഉൾപ്പെടും. ഗാസയിലെ ദുരിതം ലഘൂകരിക്കുന്നതിലും പലസ്തീനിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യപ്പെടുന്നതിലും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമി പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക് സഹായം…