ലോകാരോഗ്യ സംഘടനയ്ക്ക് 40 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ)​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 40 ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ‘എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ദ്യ നി​ക്ഷേ​പ റൗ​ണ്ടി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 2020-2021ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ഗ്രാം ബ​ജ​റ്റി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഏ​ഴാ​മ​താ​ണ്. 2021ൽ 10 ​ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ഖ​ത്ത​ർ സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി സം​സാ​ര​ത്തി​നി​ടെ…

Read More