
വിവാദ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയുൾപ്പെടെ 4 പേർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്
ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി മുസ്ലിം യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റർ, കെയ്സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. പിആർ ഏജൻസിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് സംശയമെന്നും പികെ ഫിറോസ് പരാതിയിൽ പറയുന്നു. അഭിമുഖത്തിലെ വിവാദ ഭാഗം, മലപ്പുറം ജില്ലയ്ക്കും ന്യൂനപക്ഷങ്ങൾക്കും എതിരായുള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടും. വ്യാജ പ്രചാരണങ്ങളുടെ വിശ്വാസ്യത…