
കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 4 പേര്‍ക്ക് സസ്പെൻഷൻ
കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിൽ സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലുകൾ തകർന്നു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന…