
ദുബൈ കസ്റ്റംസ് കഴിഞ്ഞ വർഷം പരിശോധിച്ചത് നാലര കോടിയിലേറെ ബാഗുകൾ
കഴിഞ്ഞ വർഷം 2,06,396 വിമാനങ്ങളിൽ നിന്നായി 4,68,70,957 ബാഗുകൾ കസ്റ്റംസ് പരിശോധിച്ചതായി കസ്റ്റംസിലെ പാസഞ്ചർ ഓപറേഷൻസ് വകുപ്പ് മേധാവി ഇബ്രാഹിം അൽ കമാലി പറഞ്ഞു. പ്രതിദിനം ശരാശരി 1,28,400 ബാഗുകളാണ് പരിശോധിച്ചത്. യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും മികച്ച യാത്രാനുഭവങ്ങൾ നൽകാനുമുള്ള കസ്റ്റംസിന്റെ പ്രതിബദ്ധതയാണ് പരിശോധനാ സംവിധാനങ്ങളിൽ പ്രതിഫലിക്കുന്നത്. നിലവിൽ 77 ബാഗേജ് പരിശോധനാ ഉപകരണങ്ങളും 845-ലേറെ ഉദ്യോഗസ്ഥരും ദുബൈയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുണ്ട്. കഴിഞ്ഞ വർഷം മാത്രമായി 1.7 കോടി സന്ദർശകരാണ് എമിറേറ്റിലേക്കെത്തിയത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിൽ കസ്റ്റംസിന്റെ…