
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്തു; ആശ്വാസ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ആശ്വാസ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്. മഴയെ തുടര്‍ന്നു 23 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചു. വിന്‍ഡീസിന്റെ ലക്ഷ്യം 23 ഓവറില്‍ 195 റണ്‍സാക്കി നിശ്ചിച്ചു. കരീബിയന്‍ സംഘം 2 വിക്കറ്റ് നഷ്ടത്തില്‍ 196 അടിച്ച് ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക 2-1നു സ്വന്തമാക്കി. എവിന്‍ ലൂയിസിന്റെ അതിവേഗ സെഞ്ച്വറിയാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്. താരം…