
ഖത്തറിൽ 3ജി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കുന്നു
മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ ഏതാനും വർഷംമുമ്പ് വരെ നായകനായിരുന്ന മൂന്നാം തലമുറ (3ജി) ടെലി കമ്യൂണിക്കേഷൻ സേവനങ്ങൾ വിരമിക്കാൻ ഒരുങ്ങുന്നു. 2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങളും അവസാനിപ്പിക്കണമെന്ന് ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചിച്ചതിനു ശേഷമാണ് തീരുമാനം. അതിവേഗവും, കാര്യക്ഷമതയുമുള്ള 4ജി, 5ജി സേവനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കാലഹരണപ്പെട്ട മൂന്നാം തലമുറക്ക് റിട്ടയർമെൻറ് നൽകുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന നൂതനവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കി…