
ഒമാനിലെ ത്രീജി മൊബൈൽ സേവനം ഘട്ടം ഘട്ടമായി നിർത്തും
രാജ്യത്തെ മൂന്നാം തലമുറ (ത്രീ ജി) മൊബൈൽ സേവനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ ദാതാക്കളുമായി സഹകരിച്ചു നടത്തുന്ന നിർത്തലാക്കൽ പദ്ധതി ജൂലൈ മുതൽ ആരംഭിക്കും. ടെലികമ്യുണിക്കേഷൻ ഓഫറുകൾ ഒപ്റ്റിമൈസ് ചെയ്യുക, സ്പെക്ട്രം വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുക, സേവന നിലവാരം വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെലികമ്യൂണിക്കേഷനിൽ ആധുനിക സാങ്കേതിക വിദ്യകളുടെ വർധിച്ചുവരുന്ന പ്രാധാന്യവും ആഗോള സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെയും ഭാഗമായാണ്…