ദുബൈയിൽ പുതുതായി 39 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും
ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പുതുതായി 39 സ്ഥാപനങ്ങൾകൂടി ആരംഭിക്കുന്നു. സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്. ഇവ ആരംഭിക്കുന്നതോടെ എമിറേറ്റിലെ സ്വകാര്യ സ്കൂൾ രംഗത്ത് 16,000 കൂടുതൽ സീറ്റുകൾകൂടി ലഭ്യമാകുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) വ്യക്തമാക്കി. എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനമാണ് കെ.എച്ച്.ഡി.എ. പുതിയ സ്കൂളുകളിൽ ബ്രിട്ടീഷ് കരിക്കുലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകളും ഉൾപ്പെടും. ദുബൈ ബ്രിട്ടീഷ് സ്കൂൾ ജുമൈറ, ജെംസ് ഫൗണ്ടേഴ്സ്…