
ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതി റെജി കെ തോമസിന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
ഒന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് ഒട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ തോമസ് മകൻ റെജി കെ തോമസിന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക…