
ദുബൈ എമിറേറ്റിൽ ഇടറോഡുകൾ നിർമിക്കാൻ അനുവദിച്ചത് 370 കോടി ദിർഹം
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദുബൈയിൽ 634 കിലോമീറ്റർ നീളത്തിൽ പുതിയ റോഡുകൾ നിർമിക്കാൻ 370 കോടി ദിർഹമിന്റെ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. പാർപ്പിട, വാണിജ്യ, വ്യവസായ മേഖലകളിലായി 21 പദ്ധതികളാണ് പുതിയ റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദുബൈയിലെ ജനസംഖ്യ വളർച്ചക്കും നഗരവികസനത്തിനും അനുസൃതമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 12 മേഖലകളിൽ 30 മുതൽ 80 ശതമാനം…