
കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു; എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗങ്ങള്‍
കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശിതരൂർ,…