
നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം ; 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ
നാലാം ലോക കേരള സഭയ്ക്ക് നാളെ (ജൂൺ 13) തുടക്കം കുറിക്കുകയാണ്. ജൂൺ 15 വരെ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിൽ നടക്കുന്ന സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്….