
സൗദി ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു
സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് മാർച്ച് 10 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മൂന്നോ അതിലധികമോ ദന്തരോഗ വിദഗ്ദരുള്ള സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്. مع بدء تنفيذ…