
സൗദി അറേബ്യയിലെ ദന്തൽ ജോലികൾക്ക് 35 ശതമാനം സ്വദേശിവത്കരണത്തിന് തീരുമാനം; മാർച്ച് 10 മുതൽ പ്രാബല്യത്തിൽ
സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (2024 മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരന്മാര്ക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ സ്വദേശിവത്കരണ പ്രഫഷനുകൾ,…