നീണ്ട 34 വർഷങ്ങൾ; ഭാര്യ രാധികയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി‍

34ാം വിവാഹവാർഷികത്തിൽ ഭാര്യ രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ‘‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.’’–സുരേഷ് ഗോപി കുറിച്ചു. മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ…

Read More