
മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു
അഞ്ചാമതും ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടർമാരുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രിച്ചിയിലെ മഹാത്മാ ഗാന്ധി സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പെൺകുട്ടികളും…