
അഞ്ച് അണലി; 14 കാട്ടുപാമ്പ്: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ
സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്തുകൂടി തീർഥാടകർ അടിപ്പാതയിലേക്കു…