
ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു
ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു. 22 രാജ്യങ്ങളുടെ ഭരണാധികാരികളുടെ പങ്കാളിത്തത്തോടെ ബഹ്‌റൈനിലെ മനാമയിലാണ് ഉച്ചകോടി നടന്നത്. അറബ് ഉച്ചകോടി വേദിയിലേക്കെത്തിയ ബഹ്‌റൈൻ രാജാവിനും അറബ് രാഷ്ട്രത്തലവന്മാർക്കും ഊഷ്മള സ്വീകരണം ലഭിച്ചു. അറബ് ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ രാഷ്ട്രത്തലവൻമാർക്ക് ബഹ്‌റൈൻ രാജാവ് നന്ദി അറിയിച്ചു. ബഹ്‌റൈനിലെ സാഖിർ കൊട്ടാരത്തിലെ ഉച്ചകോടിയുടെ വേദിയിലേക്ക് പുഷ്പങ്ങൾ കൊണ്ടും സ്‌നേഹാഭിവാദ്യങ്ങൾ കൊണ്ടും ഊഷ്മള സ്വീകരണമേറ്റു വാങ്ങിയായിരുന്നു ബഹ്‌റൈൻ രാജാവും അറബ് രാഷ്ട്രത്തലവന്മാരും ആനയിക്കപ്പെട്ടത്. അറബ് ലീഗിൽ അംഗത്വമുള്ള 22 രാജ്യങ്ങളുടെ ഭരണാധികാരികളുടെ…