
33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും
33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും. ഉച്ചക്കോടിയുടെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബൂഗൈഥിനെ ഹമദ് രാജാവ് സ്വീകരിച്ചു. ഹമദ് രാജാവുമായി നടന്ന കൂടിക്കാഴ്ചയിൽ ഉച്ചകോടി വിജയിപ്പിക്കുന്നതിന് ബഹ്‌റൈൻ സ്വീകരിച്ച ഒരുക്കങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ച അബൂഗൈഥ് രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി രാജാവ് വ്യക്തമാക്കി. മേഖല കടന്നു പോകുന്ന പ്രത്യേക സാഹചര്യവും സംഭവ…