
സൗദി പൊതുനിക്ഷേപ നിധി ; വരുമാനം 331 ശതകോടി റിയാലായി വർധിച്ചെന്ന് റിപ്പോർട്ടുകൾ
സൗദി പൊതുനിക്ഷേപനിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് -പി.ഐ.എഫ്) 2023ൽ മൊത്തം വരുമാനത്തിൽ നൂറുശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2022ലെ 165 ശതകോടി റിയാലിൽനിന്ന് (44 ശതകോടി ഡോളർ) 331 ശതകോടി റിയാലായി (88.5 ശതകോടി ഡോളർ) വരുമാനം ഉയർന്നു. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടം തങ്ങളുടെ നിക്ഷേപത്തിന് വിപണി മൂല്യത്തിലുണ്ടായ വളർച്ചയെ പിന്തുണച്ചതായി പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള ആവശ്യകതകൾക്ക് അനുസൃതമായി…