
വാഹനാപകടം ;ബഹ്റൈനിൽ കഴിഞ്ഞ വർഷം ജീവൻ നഷ്ടമായത് 33 പേർക്കെന്ന് കണക്കുകൾ
2023ൽ ബഹ്റൈനിൽ വാഹനാപകടങ്ങളിൽ 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട പുതിയ റിപ്പോർട്ട് വാഹനാപകടത്തിൽ പരിക്കുപറ്റിയവരെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങിയതാണ്. 2023ൽ വാഹനാപകടങ്ങളിൽ മരിച്ചവരിൽ 30 പേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്. മരിച്ചവരുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് വർധനയുണ്ട്. 24 പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം 27 പേർക്കാണ് 2022ൽ ജീവൻ നഷ്ടപ്പെട്ടത്. ഗുരുതരവും നിസ്സാരവുമായ പരിക്കുകളുടെ എണ്ണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2023ൽ 236 പുരുഷന്മാർക്ക് വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റു, 45 സ്ത്രീകളാണ് ഗുരുതര…