ഇറ്റലിയിൽ അടിമപ്പണി ചെയ്യേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ച് പൊലീസ്

വടക്കൻ ഇറ്റലിയിൽ അടിമകൾക്ക് സമാനമായ രീതിയിൽ കൃഷിപ്പണികളിലേർപ്പെടേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പൊലീസ്. 2 ഇന്ത്യക്കാരാണ് മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇവരെ രണ്ട് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആഴ്ചയിലെ 7 ദിവസവും 10 മണിക്കൂറിലേറെയാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നത്. കടം വാങ്ങിയ പണം പോലും തിരികെ നൽകാൻ ഉതകുന്ന വരുമാനമായിരുന്നില്ല ഇവർക്ക് വേതനമായി ലഭിച്ചിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 45579718 രൂപയാണ് ഇവരെ ഇവിടെ എത്തിച്ചവരിൽ നിന്ന് പൊലീസ് പിടികൂടിയത്. …

Read More