
30ാമത് വാർഷിക അന്താരാഷ്ട്ര ബോട്ട് ഷോ 28 മുതൽ
30ാമത് ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ ദുബൈ ഹാർബറിൽ അരങ്ങേറും. സമുദ്ര വ്യവസായ മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയവുമായാണ് ഇത്തവണ പരിപാടി ഒരുങ്ങുന്നത്. ആഗോള കാലാവസ്ഥ ഉച്ചകോടി വേദിയിൽ സമുദ്ര മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ദുബൈ റീഫ് പ്രോജക്ട് മേളയിൽ പ്രാധാന്യപൂർവം അവതരിപ്പിക്കപ്പെടും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്തുകയും ഇേക്കാ-ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതിനായാണ് റീഫ് പ്രോജക്ട് രൂപപ്പെടുത്തിയത്. ബോട്ട് ഷോയിൽ ഇത്തവണ ആയിരത്തിലേറെ ബ്രാൻഡുകളും രാജ്യാന്തര പ്രശസ്തമായ കപ്പൽശാലകളിൽനിന്നുള്ള ബോട്ടുകളും…