
മദ്യത്തിന് 2025 ജനുവരി മുതൽ 30 ശതമാനം നികുതി പുനഃസ്ഥാപിക്കും: ദുബായ് സർക്കാർ
2025 ജനുവരി ഒന്നുമുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുമെന്ന് ദുബായ്. ഇതുസംബന്ധിച്ച് ബാറുകൾക്കും റെസ്‌റ്റോറന്റുകൾക്കും റീട്ടെയിലർമാർ ഇമെയിലൂടെ അറിയിപ്പ് നൽകി. ലഹരിപാനീയങ്ങൾ വാങ്ങുന്നതിനുള്ള 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതൽ പുനഃസ്ഥാപിക്കുമെന്ന് ദുബായ് സർക്കാർ അറിയിച്ചിട്ടുണ്ട് എന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എല്ലാത്തരം ഓർഡറുകൾക്കും നിയമം ബാധകമാകുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദുബായ് സർക്കാരിന്റെ പുതിയ നീക്കം മദ്യം വാങ്ങൽ രീതികളെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു. നികുതി പുഃനസ്ഥാപിക്കുന്നത് ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന…