
ഒമാനിലെ ബുറൈമിയിൽ ലഭിച്ചത് 302 മി.മീറ്റർ മഴ
ഒമാനിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മഴ തകർത്താടി. ഞായറാഴ്ച മുതലാണ് പെയ്തിറങ്ങാൻ തുടങ്ങിയത്. കനത്ത മഴ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ നാശമാണ് വിതച്ചത്. റോഡുകളും കെട്ടിടങ്ങളും തകരുകയും വാഹനങ്ങൾ ഒലിച്ചു പോയതടക്കും നിരവധി അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ശർഖിയയിലെ സമദ് അൽ ഷാനിൽ 10 കുഞ്ഞുങ്ങളെ വാദികൊണ്ടുപോയത് നൊമ്പര വാർത്തയായി. പെരുമഴയിൽ പെട്ടുപോയ 1630 പേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളിലും മറ്റുമുള്ള 630 പേരെ…