കേരളത്തിൽ 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേര്‍ മരിച്ചു

കേരളത്തിൽ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ…

Read More

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; മരണം 3

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

Read More