
സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം: 3 പേർ അറസ്റ്റിൽ
ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിൽനിന്നു രക്ഷപ്പെട്ട നഴ്സ്, ഡോക്ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ചു ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്‌റിഘാരരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാപുരിലുള്ള ആർബിഎസ് ഹെൽത് കെയർ സെന്ററിലാണു സംഭവം. ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരൻകൂടിയായ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവർ നഴ്സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവരിൽനിന്നു കുതറിയോടിയ നഴ്സ്…