മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട്

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന അർപ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ബിജെപി നേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിെന കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം…

Read More