
കശ്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബരാമുള്ളയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു-കശ്മീർ പോലീസും സൈന്യവും വെള്ളിയാഴ്ച സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നു ഭീകരരെ വധിച്ചതെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞദിവസം ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച കഠുവയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു-കശ്മീർ പോലീസുമായി…