
സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചുഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്,…