
ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം
ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്നങ്ങള്‍ വിഷയമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ യു.എ.ഇയിലുണ്ടാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍നഹ്യാന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് മോദിയെത്തുന്നത്. ഒരു ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും. മുൻവര്‍ഷങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ…