മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ ജയിലിൽ തുടരും; ഹൈക്കോടതി വിധി വരട്ടേയെന്ന് സുപ്രീം കോടതി

മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച(ജൂൺ 26) പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂൺ 20ന് വിചാരണക്കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇ.ഡി ഹൈക്കോടതിയെ…

Read More