
ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ
അടുത്തിടെ ഗവേഷകർ ആമസോണിൽ നടത്തിയ കണ്ടെത്തലുകൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വർഷം പഴക്കമുള്ള പുരാനഗരങ്ങളുടെ അവശേഷിപ്പുകളാണ് ലേസർ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആമസോൺ മഴക്കാടുകളിൽ ഗവേഷകർ കണ്ടെത്തിയത്. കൃഷിയിടങ്ങളുടെയും റോഡുകളുടെയും സങ്കീർണമായ ശൃംഖലകളുള്ള, പൂർണമായ കണ്ടെത്തൽ ഈ മേഖലയിൽ ഏറ്റവും പഴക്കമേറിയതും വലിതുമാണ്. ഇക്വഡോറിലെ ഉപാനോ നദീതടത്തിലെ ആൻഡീസ് പർവതനിരകളുടെ കിഴക്കൻ താഴ്വരയിലാണ് പുരാനഗരശേഷിപ്പുകൾ. 20 വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ഇക്വഡോർ സർക്കാരിന്റെ അനുമതിയോടെ താഴ് വരയിൽ നടന്നത്. ലിഡാർ…