
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി ; കവർന്നത് 25 ലക്ഷം രൂപ , പൊലീസിൽ പരാതി നൽകി വീട്ടുടമ
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന ആറംഗ സംഘം 25 ലക്ഷം രൂപ കവർന്നു. തട്ടിപ്പാണെന്ന് പിന്നീട് മനസിലായതോടെ വീട്ടുടമ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ആറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച രണ്ട് ജീവനക്കാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലാണ് സംഭവം. മാതുംഗ ഏരിയിലെ പ്രശസ്തമായ ഒരു കഫേയുടെ ഉടമയുടെ വീട്ടിലാണ് തട്ടിപ്പ് സംഘമെത്തിയത്. സിയോൺ ആശുപത്രിയുടെ…