ഐസിയുവിൽ പ്രവേശിപ്പിച്ച 24കാരി പീഡനത്തിനിരയായി; നഴ്സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 24 കാരി പീഡനത്തിനിരയായി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റാണ് യുവതിയെ പീഡിപ്പിച്ചത്. പുലർച്ചെ നാലിന് ഐസിയുവിൽ എത്തിയ പ്രതി മയക്കുമരുന്ന് കുത്തിവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ പ്രതി ചിരാഗ് ഐസിയുവിൽ എത്തി. തുടർന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ…

Read More