
തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യ സേവനം
തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യസേവനം ഒരുക്കി സൗദി ആരോഗ്യ മന്ത്രാലയം. മസ്ജിദുൽ ഹറാമിൽ പ്രാർഥനക്കെത്തുന്നവർക്കായി പ്രത്യേകമായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് മേധാവി ഡോ. വെയ്ൽ മൊതൈർ അറിയിച്ചു. ഹറമിലെ കിങ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയിലും സഫ ഗേറ്റ് എന്നറിയപ്പെടുന്ന സൗദി പോർട്ടിക്കോയിലും അജിയാദ് പാലത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലുമാണ് തീർഥാടകർക്കായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ ഒരുക്കിയിട്ടുള്ളത്. റമദാനിൽ മക്കയിലും മദീനയിലും പള്ളികളിലെത്തുന്ന…