
സിസിടിവി ദൃശ്യങ്ങൾ തെളിവായി ; ജോലി ചെയ്തിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതിക്ക് 235 വർഷം തടവ് ശിക്ഷ , മോഷ്ടിച്ചത് 6 കോടിയുടെ സ്വർണം
താൻ ജോലി ചെയ്യുകയായിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്‌ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ തവണയല്ല തന്റെ കടയിൽ നിന്നും 47 തവണ മോഷ്ടിച്ചതായി മനസ്സിലായത്. വടക്ക് കിഴക്കൻ തായ്‌ലൻഡിലെ ഖോൻ കെയ്ൻ പ്രദേശത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ജോലിക്കാരിയായ സോംജിത് ഖുംദുവാങ് എന്ന സ്ത്രീയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആദ്യം കടയുടമയ്ക്ക് സ്ത്രീ ആഭരണങ്ങൾ മോഷ്ടിക്കുന്നതായി ചെറിയ സംശയം ഉടലെടുക്കുകയായിരുന്നു….