
ഏഴ് മാസത്തിനുള്ളിൽ ഒമാനിലെത്തിയത് 2.3 ദശലക്ഷം സന്ദർശകർ
ഒമാനിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ സുൽത്താനേറ്റിന് 2.3 ദശലക്ഷം സന്ദർശകരെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെത്തിയത് യു.എ.ഇയിൽ നിന്നാണ്. 7,14,636 ഇമാറാത്തികളാണ് ഇക്കാലയളവിൽ സുൽത്താനേറ്റ് സന്ദർശിച്ചത്. ഇന്ത്യക്കാർ (3,67,166), യമനികൾ (139,354), ജർമൻ സ്വദേശികൾ (79,439) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്ന രാജ്യക്കാർ. ഇതേ കാലയളവിൽ ഏകദേശം 4.7 ദശലക്ഷം സന്ദർശകർ രാജ്യത്തുനിന്ന് പുറത്തേക്ക് പോകുകയും ചെയ്തു….