സിക്കിമിൽ മിന്നൽ പ്രളയം: സൈനിക ക്യാമ്പ് മുങ്ങി, 23 സൈനികരെ കാണാതായി; ടീസ്ത നദിയിൽ വെള്ളപ്പൊക്കം

വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ സൈനിക ക്യാമ്പ് മുങ്ങി. ഒഴുക്കിൽപ്പെട്ട് 23 സൈനികരെ കാണാതായെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. കാണാതായവർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിങ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്. വടക്ക് പടിഞ്ഞാറ് സിക്കിമിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതേതുടർന്ന് ടീസ്ത നദിയിൽ വെള്ളപ്പൊക്കമുണ്ടായി. കാലവർഷത്തെ തുടർന്ന് കനത്ത മഴയാണ് ഇന്ന് പുലർച്ചെ പ്രദേശത്ത് പെയ്തത്….

Read More