യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി; കുട്ടികൾ അടക്കം 22 പേർ മരിച്ചു

യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.  തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ…

Read More

മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു കേന്ദ്രം

വിവാദമായ മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐടിമന്ത്രാലയം നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ‘അനധികൃത വാതുവയ്പ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളും ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കില്‍ നടത്തിയ റെയ്ഡുകളും ആപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി,’- സര്‍ക്കാര്‍ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്നോട് യുഎഇയിലേക്ക് പോകാന്‍…

Read More