
കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്
വേമ്പനാട്ട് കായലിലുണ്ടായ കുമരകം ബോട്ട് ദുരന്തത്തിന് 21 വയസ്. 2002 ജൂലൈ 27ന് മുഹമ്മ–കുമരകം ഫെറിയില്‍ സര്‍വീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ എ 53- നമ്പര്‍ ബോട്ട് വേമ്പനാട്ട് കായലില്‍ മുങ്ങി പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുഹമ്മയില്‍ നിന്നും പുലര്‍ച്ചെ കുമരകത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കുമരകത്തിനടുത്ത് മണല്‍തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. പി എസ് സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികളായിരുന്നു കൂടുതല്‍ പേരും. മീന്‍ വില്‍ക്കാന്‍ പോയ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരായിരുന്നു മറ്റു…