
മൂന്ന് മാസത്തിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 21 ലക്ഷം ഫോൺവിളികൾ
ഈ വർഷം രണ്ടാം പാദത്തിൽ മൂന്നുമാസ കാലയളവിൽ ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചത് 21 ലക്ഷം ഫോൺ വിളികൾ. 97 ശതമാനം ഫോൺ വിളികളും 10 സെക്കൻഡിനകം കൈകാര്യം ചെയ്തതായും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊലീസ് ഓപറേഷൻസ് വകുപ്പിന്റെ പ്രവർത്തന വിലയിരുത്തൽ യോഗത്തിലാണ് കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾക്കൊപ്പം യോഗത്തിൽ മുൻ കാലങ്ങളിലെ നിർദേശങ്ങളും തീരുമാനങ്ങളും നടപ്പിലായോ എന്നതും വിലയിരുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ പ്രകടനവുമായി താരതമ്യം ചെയ്ത്…