2024 ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.16 അംഗ സമിതിയിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖർഗെ, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാസോണി, അധിർരഞ്ജൻ ചൌധരി അടക്കം അംഗങ്ങളാണ്. കേരളത്തിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും സമിതിയിൽ അംഗമാണ്.   

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് വീണ്ടും അങ്കത്തിനിറങ്ങാൻ രാഹുൽ ഗാന്ധി

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുൽ​ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ…

Read More