
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാന്‍ റോബോട്ടുകൾ
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടെ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി….