‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച്…

Read More

ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

‘വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചു’; നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്

നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാ ഫലം അട്ടിമറിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  നീറ്റ് പരീക്ഷാ ഫലം വന്നതിനുശേഷം ഓരെ സെന്‍ററില്‍ പരീക്ഷ എഴുതിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കില്‍ 720 മാര്‍ക്കും കിട്ടി ഒന്നാം റാങ്ക് നേടിയെന്നും അത് അസാധാരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് പുറമെ…

Read More

ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം; വിജയ പ്രതീക്ഷയുണ്ടെന്ന് പ്രതികരണം

ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം മുന്നേറ്റം. നിലവിൽ 10087 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. ഇത്തവണ കേരളത്തിൽ ആറ്റിങ്ങലും ആലത്തൂരും ആണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്ന രണ്ട് മണ്ഡലങ്ങൾ. ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും…

Read More

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കമ്പേൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉണ്ട്. വയനാട്ടിൽ ആദ്യം മുതൽ തന്നെ രാഹുലായിരുന്നു മുന്നിൽ. 65908 വോട്ടിന്റെ ലീഡാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ലീഡ് എന്ന സ്ഥാനവും അദ്ദേഹത്തിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും. യു പിയിലെ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിലാണ്.

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ സൂചനകൾ വരുമ്പോൾ കേരളത്തിൽ ആദ്യ ലീഡ് യുഡിഎഫിന്

വോട്ടെണ്ണൽ നടപടികൾ തുടങ്ങി.ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.   ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു. അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.  ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന്…

Read More

മോദി വീണ്ടും വരും; ജനത്തിൻ്റെ വോട്ട് വികസനത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിലാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.  തെക്കേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. അല്ലാതെ നുണയുടെ രാഷ്ട്രീയത്തിന് അല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മൂന്നാം മോദി സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളിൽ കാണുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം…

Read More

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ 8 മുതൽ വോട്ടെണ്ണി തുടങ്ങും

രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട്  ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും.  അതേസമയം, രാജ്യത്ത്…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 49 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 8.95 കോടി വോട്ടർമാർ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ്.

Read More

ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു: പറകാല പ്രഭാകര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭർത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പറകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം…

Read More