
ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം; ദേശീയ തലത്തിൽ തീപാറും പോരാട്ടം
ഇന്ത്യ അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 260, ഇന്ത്യാ സഖ്യം 260 നിലയിനാണ്. ഇരു മുന്നണികളും 240 ഓളം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ…