
ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി, വാഹന നികുതി കൂട്ടി; ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി
സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ∙ഇരുചക്രവാഹനം 50രൂപ 100 ആക്കി ∙ലൈറ്റ് മോട്ടർ വാഹനം–100 രൂപ 200 ആക്കി ∙മീഡിയം മോട്ടർ വാഹനങ്ങൾ–150രൂപ 300 രൂപയാക്കി ∙ഹെവി മോട്ടർ വാഹനം– 250 രൂപ 500 രൂപയാക്കി മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധന. പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന്…