2023-ൽ ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തേണ്ടി വന്നത് അഞ്ചുലക്ഷം പേർക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് ഐഡിഎംസി

2023-ൽ ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ കാരണം അഞ്ച് ലക്ഷത്തിലധികം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നതായി റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവിട്ടത് സ്വറ്റ്സർലാഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റര്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദക്ഷിണേഷ്യയില്‍ കലാപം മൂലം മറ്റു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്ന 69,000 പേരില്‍ 67,000 പേരും മണിപ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോർട്ടിൽ പറയ്യുന്നത്. 2023-ല്‍ 7.59 കോടി പേരാണ് ലോകമെമ്പാടും ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്….

Read More

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച സമൂഹമാധ്യമ ആപ്ലിക്കേഷനായി ഇന്‍സ്റ്റഗ്രാം. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാ സെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്. അതുപോലെ അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ…

Read More

ഏത് മൊബൈല്‍ നെറ്റ്‌വര്‍ക്കും സര്‍ക്കാരിന് പിടിച്ചെടുക്കാമെന്ന് പുതിയ ടെലികോം ബില്‍

പൊതു സുരക്ഷ, അടിയന്തര സാഹചര്യം എന്നിവ കണക്കിലെടുത്ത് ഏത് ടെലികോം നെറ്റ് വര്‍ക്കും സര്‍ക്കാരുകള്‍ക്ക് താല്‍കാലികമായി പിടിച്ചെടുക്കാമെന്ന് 2023 ലെ ടെലികമ്മ്യൂണിക്കേഷന്‍സ് കരട് ബില്‍. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇന്ന് ലോക് സഭയില്‍ ‘ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023’ അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ അവതരണം. ‘ദുരന്തനിവാരണം ഉള്‍പ്പടെ ഏതെങ്കിലും പൊതു അടിന്തര സാഹചര്യം ഉണ്ടാകുമ്പോള്‍,…

Read More

2023 ല്‍ ലോകം ​ഗൂ​ഗിളില്‍ ഏറ്റവുമധികം തിര‍ഞ്ഞ 10 സിനിമകള്‍

സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ഈ വര്‍ഷത്തെ ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്. ലോകത്ത് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. രണ്ടാമത് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ്…

Read More

നിപ; വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്: വീണാ ജോർജ്

നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത്…

Read More

എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, 68,604 ഫുള്‍ എ പ്ലസ്‌

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം…

Read More

ലോകത്തെ സമ്പന്നരില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് യൂസഫ് അലി; പട്ടികയുമായി ഫോബ്സ്

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്‍റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇലോണ്‍ മസ്ക് രണ്ടാംതും ജെഫ് ബെസോസ് മൂന്നാമതുമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നില്‍ രണ്ട് ശതമാനം പേരുടെ സമ്പത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ഫോബ്സ് വിശദമാക്കുന്നു….

Read More

 കസബപേട്ട് ബിജെപിയിൽനിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്

വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ കോൺഗ്രസ്, സീറ്റ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. 1995 മുതൽ ബിജെപി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണിത്. ഇവിടെ മഹാസഖ്യത്തിനുവേണ്ടി മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകറാണ് ജയിച്ചത്. ബംഗാളിലെ സാഗർദിഗി, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്. സിറ്റിങ് സീറ്റായ അരുണാചൽ പ്രദേശിലെ ലുംല ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി ടിസെറിങ് ലാമുവാണ് ജയിച്ചത്. സിറ്റിങ്…

Read More

ബജറ്റിൽ പ്രവാസി പുനരധിവാസത്തിന് 25 കോടി; ലോക കേരള സഭയ്ക്ക് 2.5 കോടി

സംസ്ഥാന ബജറ്റിൽ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. മടങ്ങി വന്ന പ്രവാസികൾക്ക് നോർക്ക വഴി തൊഴിൽ ദിനം ലഭ്യമാക്കാൻ 5 കോടി രൂപ വകയിരുത്തി. ലോക കേരള സഭയ്ക്ക് 2.5 കോടിയും അനുവദിച്ചു. പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു. ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ…

Read More

ശബരിമല വിമാനത്താവള പദ്ധതിക്കു 2 കോടി; ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി

ശബരിമല വിമാനത്താവള വികസനത്തിനായി ബജറ്റിൽ 2.1 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി.  ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടി രൂപയും ജില്ലാ റോഡുകൾ‌ക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 

Read More